കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സർക്കാർ അനുവദിച്ച 49,25,000 രൂപയുടെ ധനസഹായം കൈമാറി.
അപകടത്തിൽ മരണപ്പെട്ട എട്ട് പേരുടെ ചന്ദ്രബാൻ (മധ്യപ്രദേശ്), ബികാഷ് കുമാർ (ബിഹാർ), അൻമോൽ (ജാർഖണ്ഡ്), ബിക്രം സിംഗ് റാണ (ഹിമാചൽ പ്രദേശ്), രാഹുൽ ശർമ (ഹിമാചൽ പ്രദേശ്), മുഹമ്മദ് ഇംറാൻ അൻസാരി (ബിഹാർ), രാകേഷ് ഗുച്ചൈത് (പശ്ചിമബംഗാൾ), അസ്ഹറുദ്ദിൻ അൻസാരി (ഉത്തർപ്രദേശ്) കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ആകെ 40 ലക്ഷം രൂപ കൈമാറി.
ഗുരുതരമായി പരിക്കേറ്റ നാല് പേർക്ക് സൂരജ് യാദവ്, സഞ്ജയ് ഠാക്കൂർ, രജനീഷ് റാവത്ത്, ദിലീപ് യാദവ് രണ്ട് ലക്ഷം രൂപ വീതം എട്ട് ലക്ഷവും സാരമായി പരിക്കേറ്റ അഞ്ച് പേർക്ക് ടി.കെ. കുഞ്ചു, ഹിർ കുമാർ, തൻമയ് ഘോഷ്, കൂടമ്മാൽ, സന്തോഷ് കുമാർ 25,000 രൂപ വീതം ആകെ 1,25,000 രൂപയും അനുവദിച്ചു. ദുരന്ത ബാധിതരുടെ ബാങ്ക് അകൗണ്ടുകളിലേക്ക് പണം കൈമാറിയതായി ജില്ലാ കളക്ടർ അറിയിച്ചു.